Song Page - Lyrify.me

Lyrify.me

Vagdathathil Vishwasthan • Najeem Arshad • Jinenth Roshni • Daivam Chonnapol Musics by Daivam Chonnapol Musics Lyrics

Genre: rock | Year: 2021

Chorus:
വാഗ്ദത്തത്തിൽ വിശ്വസ്തൻ വാക്ക് മാറാത്തവൻ
സ്വന്ത പുത്രനെ നമുക്കായി നല്കിയവൻ
അവനൊപ്പം സകലതും നൽകയില്ലലോ
ഈ പ്രത്യാശ യാഹിൽ ഒരു നങ്കൂരമല്ലോ

Verse 1:
ആശയ്‌ക്കെതിരായി ആശയോടെ
ദൈവത്തെ വിശ്വസിച്ച അബ്രഹാമിന്
മണൽത്തരി പോലെ തലമുറയെ
നൽകി അനുഗ്രഹിച്ച ദൈവം
വിശ്വസിച്ചാൽ നമ്മെയും
വാഗ്ദത്തത്തിൽ എത്തിക്കുമെ (x2)

Chorus:
വാഗ്ദത്തത്തിൽ വിശ്വസ്തൻ.........................

Verse 2:
പ്രതികൂലങ്ങളിൽ പതറാതെ
ദൈവത്തെ സ്നേഹിച്ച യോസേഫിന്
ദോഷമായി സോദരർ നിനച്ചത്
നന്മക്കായി മാറ്റിയ ദൈവം
സ്നേഹിച്ചാൽ നമ്മേയും
ഉയർച്ചയിൽ എത്തിക്കുമെ (x2)
Verse 3:
ഉയർച്ചയിലും താഴ്മയോടെ
ദൈവത്തെ ആശ്രയിച്ച ശലോമോന്
ജ്ഞാനവും, സമ്പത്തും, മാന്യതയും
നൽകി ആദരിച്ച ദൈവം
ആശ്രയിച്ചാൽ നമ്മെയും
കീർത്തിയിൽ എത്തിക്കുമെ (x2)

Verse 4:
നാശത്തിൻ പാതയിൽ തുടരാതെ
ദൈവത്തെ വിളിച്ച നിനവയോട്
ദയതോന്നി, കരുണകാട്ടി, കനിവേകി
ദേശത്തെ രക്ഷിച്ച ദൈവം
മടങ്ങിവന്നാൽ നമ്മെയും
രക്ഷയിൽ എത്തിക്കുമെ (x2)

Chorus:
വാഗ്ദത്തത്തിൽ വിശ്വസ്തൻ.......